പോലീസ് ശ്രദ്ധ വാഹന പരിശോധനയില്‍; ക്രിമിനല്‍ കുറ്റവാളികള്‍ വിഹരിക്കുന്നു

Monday 29 August 2016 10:03 pm IST

കോട്ടയം: വാഹന പരിശോധനയില്‍ മാത്രം പോലീസ് ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ജില്ലയില്‍ ക്രിമിനല്‍ കുറ്റവാളികള്‍ സൈ്വര്യവിഹാരം നടത്തുന്നു. കാലിയായ ഖജനാവ് നിറയ്ക്കാന്‍ സര്‍ക്കാര്‍ വാഹനപരിശോധന മറയാക്കിയതോടെയാണ് ക്രിമിനല്‍ കേസ്സുകളിലുള്ള പോലീസിന്റെ ശ്രദ്ധകുറഞ്ഞത്. വാഹനപരിശോധന അവസാനിപ്പിച്ച് പോലീസ് കഴിഞ്ഞ ഒരുരാത്രിയില്‍മാത്രം നടത്തിയ പരിശോധനകളില്‍ പിടിയിലായത് 71 പിടികിട്ടാപ്പുള്ളികളെയാണ്. വിവിധ കേസുകളില്‍ പ്രതികളായശേഷം മുങ്ങി നടന്നവരെയാണ് പിടികൂടിയിട്ടുള്ളത്. കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടും ഇവരെ പിടികൂടാന്‍ ആവാതെ പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അട്സ്ഥാനത്തില്‍ കോടതി എല്‍പി വാറന്റാക്കിയ കേസ്സിലെ പ്രതികളാണ് കുടങ്ങിയതിലേറെയും. ശനിയാഴ്ച രാത്രി 11 മുതല്‍ പുലര്‍ച്ചെ മൂന്നുമണി വരെയായിരുന്നു ജില്ലാ പൊലീസിന്റെ മിന്നല്‍ പരിശോധന. കോടതി വാറന്റ് പുറപ്പെടുവിച്ച ഇത്തരം പ്രതികളെ കേസ്സിന്റെ അടുത്ത അവധിക്ക് അറസ്റ്റ്‌ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്നാണ് നിബന്ധന. എന്നാല്‍ പോലീസിന് ഇതിനൊന്നും നേരംകിട്ടാറില്ല. പ്രതികള്‍ സ്ഥലത്തില്ലെന്ന വ്യാജറിപ്പോര്‍ട്ട് നല്‍കിയാണ് പോലീസ് കോടതികളെ കബളിപ്പിക്കുന്നത്. രാത്രി നടത്തിയ പരിശോധനയ്ക്കിടയില്‍ 1016 െ്രെഡവര്‍മാര്‍ക്കെതിരെ പെറ്റിക്കേസ് ചുമത്താനും പോലീസിന് കഴിഞ്ഞു. സംസ്ഥാനത്ത് പോലീസ് നടത്തുന്ന വാഹന പരിശോധനയിലൂടെ ഖജനാവിലെത്തുന്നത് കോടികളാണ്. കഴിഞ്ഞ മെയ് മാസത്തില്‍ മാത്രം സംസ്ഥാനത്ത് നടത്തിയ പരിശോധനയിലൂടെ പിഴയിനത്തില്‍ ലഭിച്ചത് 3കോടി രൂപയാണ്. ഓരോ പോലീസ് സ്‌റ്റേഷനും ടാര്‍ജറ്റ് നിശ്ചയിച്ചുനല്‍കിയതാണ് പരിശോധന കര്‍ക്കശമാക്കാന്‍ കാരണമായത്. ടാര്‍ജറ്റ് തികയ്ക്കാന്‍ പോലീസ് നെട്ടോട്ടം തുടങ്ങിയതോടെ കേസ്സിന്റെ എണ്ണവും പിഴയും പത്തിരട്ടിയായി. വാഹനയുടമകളെ കുരുക്കാന്‍ വലവിരിച്ച് പോലീസ് കാത്തിരിക്കുന്ന സ്ഥിതിയിലേക്ക് മാ റിപരിശോധനയുടെ സ്വാഭാവം. ആദ്യം ഹെല്‍മറ്റ് പരിശോധന മാത്രമായിരുന്നു നടത്തിയിരുന്നത്. ഹെല്‍മറ്റ് ധരിക്കാന്‍ യാത്രികര്‍ നിര്‍ബ്ബന്ധിതരാതോടെ പരിശോധന വ്യത്യസ്ത മേഖലകളിലേക്ക് തിരിഞ്ഞു. പിന്നീട് ഹെല്‍മറ്റിന്റെ ബെല്‍റ്റും ഇന്‍ഡിക്കേറ്ററുകളും കണ്ണാടികളുമൊക്കെ പരിശോധനയില്‍ ഉള്‍പ്പെട്ടു. പോലീസ് വാഹനത്തിന് കൈ കാണിച്ചാല്‍ പിഴ ഉറപ്പെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറി. പൗരന്റെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമായി പോലീസിന്റെ വാഹന പരിശോധന മാറി. പോലീസിന്റെ മയമില്ലാത്തതും ധിക്കാരപരവുമായ ഇടപെടലുകള്‍ യാത്രികര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതുകൊണ്ടു യാത്രികര്‍ നേരിടുന്ന വിഷമതകള്‍ക്കു പഞ്ഞവുമില്ല. പരിശോധനകളില്‍ നിന്ന് രക്ഷപ്പെടാനായി പരക്കംപാഞ്ഞ് അപകടത്തില്‍പ്പെട്ട് മരിച്ചവരും ഒട്ടേറെയുണ്ട്. കൂറ്റാകൂറ്റിരിട്ടത്ത് പരിശോധനാ നിയമങ്ങള്‍ ലംഘിച്ചുള്ള പരിശോധനകളാണ് അരങ്ങേറുന്നത്. അപകടം പതിയിരിക്കുന്ന കൊടുംവളവുകളില്‍ പതിയിരുന്നാണ് പരിശോധനകളില്‍ ഏറെയും. പല പോലീസ് മേധാവിമാരും അപരിഷ്‌കൃത പരിശോധനാരീതികള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.