ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍

Monday 29 August 2016 10:05 pm IST

കടുത്തുരുത്തി: ജോലിവാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. ഞീഴുര്‍ വടക്കേനിരപ്പ് തായംപ്ലാക്കില്‍ ശ്രീകാന്ത് എസ് വിജയനാണ്് കലുര്‍ നോര്‍ത്ത് പോലിസ് സ്റ്റേഷനില്‍ വിസതട്ടിപ്പിനെതിരെ പരാതി നല്‍കിയത്. പരാതിപ്രകാരം പത്തനംതിട്ട സ്വദേശി ഇടക്കാലയില്‍ വി.ഇ. സന്ദിപ് (35) നെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. കുവൈറ്റില്‍ ജോലിവാഗ്ദാനം ചെയ്ത് വിസ നല്‍കാമെന്ന് പറഞ്ഞ് 15 ലക്ഷം രുപ വാങ്ങിയെന്നതാണ് പരാതി. കലുരില്‍ ഹ്യുമന്‍ റിക്രുട്ട്‌മെന്റ്് എജന്‍സി നടത്തുകയാണ് പ്രതി. ഇയാളെ പോലിസ് അറസ്റ്റ് ചെയ്ത് തിങ്കളാഴ്ച തെളിവെടുപ്പിനായി ഞീഴുര്‍ വടക്കേനിരപ്പ് ശീകാന്തിന്റെ വീട്ടിലെത്തിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.