കോട്ടയം: കേവലം രാഷ്ട്രീയമായ ആവശ്യങ്ങള്‍ ഉന്നയിച്ച് 2 ന് നടക്കുന്ന പണിമുടക്കില്‍ കേരള എന്‍ജിഒ സംഘ് പങ്കെടുക്കില്ല. പണിമുടക്കിന് മുമ്പുതന്നെ ഏറ്റവും കുറഞ്ഞ വേതനം 10,350 ആയി ഉയര്‍ത്തുകയും പ്രസവാവധി 6മാസമായി വര്‍ദ്ധിപ്പിച്ചതും കാണാതെ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും വേണ്ടതായ യാതൊരു ആവശ്യങ്ങളും ഉന്നയിക്കാതെ കേന്ദ്രവിരുദ്ധ രാഷ്ട്രീയം മുന്‍നിര്‍ത്തി ജീവനക്കാരെ പണിമുടക്കിലേക്ക് തള്ളിവിടുന്നതു നീതീകരിക്കാന്‍ ആവില്ല. ഓണക്കാലത്ത് ഓഫീസില്‍ പൂക്കളം വിലക്കിയ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് പണിമുടക്കില്‍ നിന്ന് ജീവനക്കാര്‍ വിട്ടുനില്‍ക്കണമെന്നും സംഘ് ആവശ്യപെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: