കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനം വിജയിപ്പിക്കേണ്ടത് കോഴിക്കോടിന്റെ ഉത്തരവാദിത്തമാണെന്ന് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി (ഐഎന്‍എസ്) പ്രസിഡന്റും മാതൃഭൂമി മാനേജിങ് എഡിറ്റുമായ പി.വി. ചന്ദ്രന്.
പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുക്കുന്ന ഇത്തരമൊരു മഹാസമ്മേളനം കോഴിക്കോട് നടക്കുന്നു എന്നത് ഈ നാടിന് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ ഭാഗമായുള്ള മീഡിയാ സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സപ്തംബര്‍ 23, 24, 25 തിയതികളില്‍ ഭാരതത്തിന്റെ തലസ്ഥാനമായി കോഴിക്കോട് മാറും. ഇത് ഓരോ കോഴിക്കോടുകാരനും അഭിമാനമുഹൂര്‍ത്തമാണ്. ഈ ചരിത്ര സംഭവത്തിന്റെ ആതിഥേയരായി ഓരോ കോഴിക്കോട്ടുകാരനും മാറണം. 1967 ല്‍ കോഴിക്കോട് നടന്ന ജനസംഘം അഖിലേന്ത്യാ സമ്മേളനത്തിന്റെ ഘോഷയാത്ര ഇന്നും ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്നുണ്ട്. അതേപോലെ ഇതും വന്‍വിജയമാകുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി അഖിലേന്ത്യാ സെക്രട്ടറി എച്ച്. രാജ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന്, ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, കെ. സുരേന്ദ്രന്, സഹസംഘടനാ സെക്രട്ടറി കെ. സുഭാഷ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന മാധ്യമ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ ആര്. സന്ദീപ് സ്വാഗതവും ബിജെപി ജില്ലാ സെക്രട്ടറി അഡ്വ.കെ.വി. സുധീര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: