കാലിഫോര്‍ണിയ: മെക്സിക്കന്‍ ഗാനരചയിതാവും ഗായകനുമായ യുവാന്‍ ഗബ്രിയേല്‍ (66) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കാലിഫോര്‍ണിയയിലെ വസതിയിലായിരുന്നു അന്ത്യം. ഞായറാഴ്ച ടെക്സാസില്‍ സംഗീത പരിപാടി അവതരിപ്പിക്കാനിരിക്കെ അന്ത്യം.
അല്ബര്ട്ടൊ അഗ്വിലേറയെന്ന യുവാന്‍ ഗബ്രിയേല്‍ പതിമൂന്നാം വയസിലാണ് ആദ്യ ഗാനം എഴുതിയത്. അച്ഛന് അസുഖ ബാധിതനായതിനെത്തുടര് ബാല്യകാലം അനാഥാലയത്തിലായിരുന്നു. അതിനിടെ കളവിന് പിടിക്കപ്പെട്ട ചരിത്രവുമുണ്ട് ഗബ്രിയേലിന്. ആദ്യ ഗാനം പുറത്തുവന്നതോടെ തലവര മാറി. 1,500 ഗാനങ്ങള്‍ രചിച്ചു. ഇദ്ദേഹം പുറത്തിറക്കിയ ആല്‍ബങ്ങളുടെ 100 മില്യണ്‍ കോപ്പികള്‍ വിറ്റഴിച്ചു. അമര്‍ എറ്റേണോ (ഇറ്റേണല്‍ ലവ്), ഹസ്റ്റ ക്യീ ടെ കൊണ്കൊയി (അണ്ടില് ഐ മെറ്റ് യു), ക്വയെറിദ (ഡിയര്‍) എന്നിവ അദ്ദേഹത്തിന്റെ പ്രസിദ്ധ ഗാനങ്ങള്‍.
സംഗീത ലോകത്തെ ഓസ്കാര്‍ എന്നറിയപ്പെടുന്ന ഗ്രാമി പുരസ്കാരത്തിന് ആറു തവണ നോമിനേഷന് ലഭിച്ചിട്ടുണ്ട്. ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചു. 1975ല്‍ പുറത്തിറങ്ങിയ നൊബ്ലെസ രഞ്ചേര ആദ്യ ചിത്രം. തന്നെ കുറിച്ച് പുറത്തിറങ്ങിയ വാക്ക് ഓഫ് ഫെയിമിലും വേഷമിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: