വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് ഒരു ചിത്തഭ്രമക്കാരനെന്ന് പ്രസിഡന്റ് ബരാക് ഒബാമയുടെ മുന്‍ ഉപദേശകന് ഡേവിഡ് പ്ലൗഫി. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് വ്യക്തിത്വ പ്രശ്നങ്ങളുണ്ടെന്നും പ്ലൗഫി പറഞ്ഞു.
ഇതോടെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന്റെ ക്യാമ്പില്‍ നിന്ന് ട്രംപിന് നേരെ കയര്ക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണ്. 2008ലെ തെരഞ്ഞെടുപ്പില്‍ ഒബാമയുടെ പ്രചാരണ മാനേജര്‍ കൂടിയായിരുന്നു പ്ലൗഫി. ട്രംപിന് ചികിത്സ വേണമെന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: