ശ്രീകണ്ഠപുരം (കണ്ണൂര്‍): മലയോര ഹൈവേ പ്രവൃത്തി നിര്‍ത്തിവെക്കാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയിലെ മലോയര മേഖലയില്‍ ഹര്‍ത്താലാചരിച്ചു. ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലും മലയോര ഹൈവേ കടന്ന് പോകുന്ന ചെറുപുഴ മുതല്‍ വള്ളിത്തോട് വരെയുള്ള പ്രദേശങ്ങളിലുമാണ് യുഡിഎഫ് ഇന്നലെ ഹര്‍ത്താലാചരിച്ചത്. മലയോര ഹൈവേയുടെ നിര്‍മ്മാണം നിര്‍ത്തിവെച്ചതില്‍ പ്രതിഷേധിച്ച് ബിജെപിയും പ്രതിഷേധ സമരങ്ങളുമായി രംഗത്തുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി ബിജെപിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കരിദിനമാചരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: