തലശ്ശേരി: കാറിടിച്ച് ബേക്കറി തൊഴിലാളിക്ക് പരിക്കേറ്റു. ധര്‍മ്മടം സാമിക്കുന്നിലെ ബാലലീലയില്‍ എം.കെ.ജയപ്രകാശിനാണ്(48) പരിക്കേറ്റത്. ഇയാളെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎല്‍ 13 എ 5346 നമ്പര്‍ സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പ്പെട്ടത്. റെന്റ് എ കാര്‍ വ്യവസ്ഥയില്‍ വാടകക്ക് ഓടുന്നതായിരുന്നു കാര്‍. കാര്‍ ധര്‍മ്മടം പോലീസ് കസ്റ്റഡിയിലെടുത്തു. കാറോടിച്ചിരുന്ന ആഷിക്കിനെതിരെ കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: