കണ്ണൂര്‍: കണ്ണൂര്‍ വേവ്സിന്റെ ഈ വര്‍ഷത്തെ ഡോ.സുകുമാര്‍ അഴീക്കോട് പുരസ്കാരം സാഹിത്യകാരന് എം മുകുന്ദന്. പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സെപ്തംബര്‍ നാലിന് വൈകീട്ട് അഞ്ചിന് നവനീതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ഇ.പി.ജയരാജന് പുരസ്കാരം സമ്മാനിക്കും. ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്മാന് ലെനിന് രാജേന്ദ്രന് മുഖ്യാതിഥിയായിരിക്കും. ആകാശവാണി കൊച്ചി സ്റ്റേഷന് ഡയറക്ടര്‍ ബാലകൃഷ്ണന് കൊയ്യാല്‍ ഡോ.സുകുമാര്‍ അഴീക്കോട് അനുസ്മരണ പ്രഭാഷണം നടത്തും. കെ. എം.ഷാജി എംഎല്‍എ പുസ്തകപ്രകാശനം നിര്‍വ്വഹിക്കും. കര്‍മരംഗത്ത് തങ്ങളുടെ വ്യക്തിമുദ്രപതിപ്പിച്ച എം.വി.ശങ്കരന് (ജെമിനി സര്‍ക്കസ്), സി. ശേഖരന് (മസ്ക്കോട്ട് ഗ്രൂപ്പ്), സത്താര്‍ ഹാജി (ഷെര്‍ലോണ്‍ മാട്രസ്), ഇ .എം.ഹാഷിം (നിര്‍മാതാവ്, ബോണ്‍ഴൂര്‍ മയ്യഴി), ആല്‍ബര്‍ട്ട് അലക്സ് (അസോസിയേറ്റ് ഡയറക്ടര്‍ ബോണ്‍ഴൂര്‍ മയ്യഴി) എന്നിവരെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് എം.മുകുന്ദന് നായകനായ ബോംഴൂര്‍ മയ്യഴി എന്ന സിനിമാ പ്രദര്‍ശനവും സമീര്‍ ബിന്‍സിയും സംഘവും അവതരിപ്പിക്കുന്ന ഖവാലി രാവും അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ കെ.പി.ശ്രീശന്, ഒ.എന്‍.രമേശന്, പി.പി.വേണുഗോപാലന്‍, സി.എം.ശിവരാജന്, ഒ.ജയരാജന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: