കണ്ണൂര്‍: കേരള മതസൗഹാര്‍ദ്ദ സമിതിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നിന്ന് സെപ്തംബര്‍ ഒന്നിന് ആരംഭിക്കുന്ന മതസൗഹാര്‍ദ്ദ റാലിക്ക് കണ്ണൂരില്‍ സ്വീകരണം നല്‍കും. ഒന്നിന് വൈകീട്ട് നാലിന് പഴയബസ് സ്റ്റാന്റില്‍ നല്കുന്ന സ്വീകരണ പരിപാടി മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പി.കെ.ശ്രീമതി എംപി മുഖ്യാതിഥിയായിരിക്കും. സ്വാമി അമൃതകൃപാനന്ദപുരി, ഡോ.സ്കറിയ, എം.അബ്ദുറഹിമാന് തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ.സി.എച്ച്.അബൂബക്കര്‍ ഹാജി, ടി. വിജയന് നമ്പ്യാര്‍, അഡ്വ.റഷീദ് കവ്വായി, ആര്.പ്രഭാകരന് മാസ്റ്റര്‍, മായന്‍ വേങ്ങാട് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: