പാനൂര്‍: സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷനുകള്‍ വീടുകളിലെത്തിക്കുന്ന പദ്ധതിയുടെ പാനൂര്‍ മേഖലാതല ഉദ്ഘാടനം നടന്നു. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി.റംല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.വലിയാണ്ടിയില്‍ ആമിന, വള്ളു പറമ്പത്ത് ജാനു എന്നിവരുടെ വീടുകളിലെത്തിയാണ് പെന്ഷന് തുക കൈമാറിയത്.പാനൂര്‍ സര്‍വ്വീസ് സഹകരണ ബേങ്കിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ബേങ്ക് പ്രസിഡന്റ് പി.കെ.പ്രവീണ്‍ അധ്യക്ഷനായി. നഗരസഭാ വൈസ് ചെയര്മാന് എം.കെ.പത്മനാഭന് ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഇ.എ.നാസര്‍, കൗണ്‍സിലര്‍മാരായ കെ.കെ.സുധീര്‍ കുമാര്‍, കെ.കെ.ചന്ദ്രന് ,വി.ഹാരിസ്, പി.പി.സൈനബ, പി.കെ.രാജന്, ബേങ്ക് വൈസ് പ്രസിഡന്റ് പി.ടി.കെ.സുകുമാരന്‍ ഡയരക്ടര്‍ കെ.പി.ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ടി.കെ.വിനോദന്‍ സ്വാഗതവും ബേങ്ക് നോഡല്‍ ഓഫീസര്‍ സജീന്ദ്രന് പാലത്തായി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: