കണ്ണൂര്‍: കേരള സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴില്‍ നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയുടെ ഭാഗമായ തീരനൈപുണ്യ പദ്ധതിയിലൂടെ ജില്ലയിലെ മത്സ്യത്തൊഴിലാളി കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് 60 ദിവസത്തെ സൗജന്യ തൊഴില്‍ പരിശീലനം നല്കുന്നു. പ്ലസ്ടു പാസായ 18 നും 35 നും ഇടയില്‍ പ്രായമുളള വനിതകള്‍ക്ക് അവരുടെ അഭിരുചി മെച്ചപ്പെടുത്തുന്നതിനും വ്യക്തിത്വ വികസനത്തിനും തൊഴില്‍ ലഭ്യതയ്ക്കുമാണ് പരിശീലനം നല്‍കുന്നത്. പ്രതിമാസം 2500 രൂപ സ്റ്റൈപന്റും സര്‍ട്ടിഫിക്കറ്റും നല്‍കും. ഫോണ്‍: 0497 2732487, 90562459127, 9072450755.
പ്രതികരിക്കാൻ ഇവിടെ എഴുതുക: