കണ്ണൂര്‍: മലയോര കുടിയേറ്റ മേഖലകളുടെ സമഗ്രവികസനത്തിന് തുടക്കം കുറിച്ച മലയോര ഹൈവേയുടെ നിര്‍മ്മാണപ്രവര്‍ത്തനം നിര്‍ത്തിവെക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് ബിഡിജെഎസ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ചെറുപുഴ മുതല്‍ വള്ളിത്തോട് വരെ നൂറോളം പുതിയ കലുങ്കുകള്‍ നിര്‍മ്മിക്കുന്നതിനായി റോഡ് പകുതിഭാഗം കുഴിച്ചിട്ടിരിക്കുകയാണ്. വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഇത് ബുദ്ധിമുട്ടായാരിക്കുകയാണ്. രാഷ്ട്രീയ താത്പര്യങ്ങള്‍ മാറ്റിവെച്ച് ഹൈവേ നിര്‍മ്മാണം തുടരണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് വി.പി.ദാസന് അധ്യക്ഷത വഹിച്ചു. ശ്രീധരന് കാരക്കാട്ട്, വി.ആര്.സുനില്‍, കെ.കെ.സോമന്, കെ.വി.അജി, പി.കെ.ബാബു, പൈലി വാത്യാട്ട്, സുരേന്ദ്രന് അലവില്‍, സജീവന് പാനൂര്‍, പ്രഭാകരന് മങ്ങാട്ട്, എ.എന്‍.സുകുമാരന്‍, പി.ജി.രാമകൃഷ്ണന്, നിര്‍മ്മല അനിരുദ്ധന്, ചന്ദ്രമതി, അനീഷ് ബാബു, ജിന്‍സ് ഉളിക്കല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: