സാമുവല്‍ ആറോണ്‍ അനുസ്മരണം ഇന്ന്

Tuesday 30 August 2016 12:52 am IST

കണ്ണൂര്‍: വടക്കേ മലബാറിലെ പ്രമുഖ വ്യവസായിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന സാമുവല്‍ ആറോണിന്റെ സ്മരണക്കായി നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സും സാമുവല്‍ ആറോണ്‍ ട്രസ്റ്റും സംയുക്തമായി നടത്തുന്ന സാമുവല്‍ ആറോണ്‍ ദിനാചരണം ഇന്ന് വൈകുന്നേരം 3.30 ന് ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ നടക്കും. മന്ത്രി കെ.കെ.ശൈലജ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. സീനിയര്‍ പത്രവര്‍ത്തകനായ എം.അബ്ദുറഹിമാന്‍ മുഖ്യപ്രഭാഷണം നടത്തും. മികച്ച സാമൂഹ്യപ്രവര്‍ത്തകനായ പിലാത്തറയിലെ ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി കെ.എസ്.ജയമോഹനെയും എ.എം.അബ്ദുള്‍ കാദറെയും ചടങ്ങില്‍ ആദരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.