തലശ്ശേരി: ശ്രീ ചിറക്കടവ് ഭഗവതി ദേവസ്വത്തില്‍ നിന്നും വിരമിക്കുന്ന വെതിരമന ഈശ്വരന് നമ്പൂതിരിയെ ക്ഷേത്രജീവനക്കാര്‍ ആദരിച്ചു. ക്ഷേത്രം ട്രസ്റ്റി ഗോവിന്ദന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എക്സിക്യുട്ടീവ് ഓഫീസര്‍ എം.മനോഹരന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ രാമകൃഷ്ണന്, രാജഗോപാലന്‍, എം.എം.വിനോദന്‍, ക്ഷേത്രജീവനക്കാരായ ശാന്തി ശ്രീജേഷ് നമ്പൂതിരി, രാജഗോപാലന്‍ വാര്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷേത്രജീവനക്കാര്‍ക്ക് വേണ്ടി സുബ്രഹ്മണ്യന്മാസ്റ്റര്, ഈശ്വരന് നമ്പൂതിരിയെ പവിത്രമോതിരം നല്കി ആദരിച്ചു. കോട്ടയം പടുവിലായി പഞ്ചവാദ്യസംഘം പൊന്നാടനല്കി ആദരിച്ചു. കെ.രാജേഷ് സ്വാഗതവും കെ.വേണുഗോപാലന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: