കണ്ണൂര്‍: ഹൈന്ദവ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമെതിരെ സിപിഎം നടത്തുന്ന കടന്നാക്രമണങ്ങളെ ചെറുക്കാനും പ്രതിരോധിക്കാനും ഹിന്ദു ആചാര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലുള്ള ആചാര സംരക്ഷണ കണ്‍വെന്‍ഷനും പൊതുസമ്മേളനവും ഇന്ന് വൈകുന്നേരം 3 മണിക്ക് തളിപ്പറമ്പ് അമ്പാടി ഓഡിറ്റോറിയത്തില്‍ ആചാര സംരക്ഷണ കണ്‍വെന്‍ഷനും ടൗണ്‍ സ്ക്വയറില്‍ പൊതുസമ്മേളനവും നടക്കും. സ്വാമി ചിദാനന്ദ പുരി, സ്വാമി അമൃതകൃപാനന്ദ പുരി, സ്വാമിനി അപൂര്‍വ്വാനന്ദ സരസ്വതി, കുമ്മനം രാജശേഖരന്, പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ എസ്.ജെ.ആര്.കുമാര്‍, തന്ത്രി മുഖ്യന്മാരായ എടവലത്ത് പുടയൂര്‍ കുബേരന് നമ്പൂതിരിപ്പാട്, വിലങ്ങര നാരായണന് ഭട്ടതിരിപ്പാട്, ഇ.പി.ഹരിജയന്തന്‍ നമ്പൂതിരി, വിവിധ സാമുദായിക നേതാക്കന്മാര്, ആചാര്യ സ്ഥാനീകര്‍, ഹിന്ദു സംഘടനാ നേതാക്കള്‍, ക്ഷേത്രകമ്മറ്റി ഭാവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 300 കേന്ദ്രങ്ങളില്‍ ഹിന്ദു ജാഗ്രതാ സദസ്സുകള്‍ നടത്തി ആചാര സംരക്ഷണത്തിന് വേണ്ടിയുള്ള പ്രമേയം പാസ്സാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: