മഹാത്മാ പുരസ്കാരം ജോസ്‌ മാവേലിക്ക്‌ സമ്മാനിച്ചു

Thursday 8 March 2012 8:33 pm IST

കൊച്ചി: കോഴിക്കോട്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹാത്മജി ദേശീയ സാംസ്കാരിക വേദി ഏര്‍പ്പെടുത്തിയ പ്രഥമ മഹാത്മാ പുരസ്കാരം ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ്‌ മാവേലിക്ക്‌ സമ്മാനിച്ചു. തെരുവില്‍ അലയുന്ന നിരാലംബരായ കുട്ടികളുടെ രക്ഷക്കായി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തിയാണ്‌ ജോസ്‌ മാവേലിയെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്‌. 10001 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌. കണ്ണൂര്‍ ബ്ലൂനെയില്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സംഗീതജ്ഞനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയില്‍നിന്ന്‌ ജോസ്‌ മാവേലി അവാര്‍ഡ്‌ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രൊഫ. കെ.എ. സരള, നഗരസഭാധ്യക്ഷ എം.സി. ശ്രീജ, കെ.എം. ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.