തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ പറമ്പുകളിലെ ആര്‍എസ്എസ് ശാഖകള്‍ വിലക്കാന്‍ പിണറായി സര്‍ക്കാര്‍ നീക്കം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ് ബുക് പോസ്റ്റ് ഇതു സൂചിപ്പിക്കുന്നു.
ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖാ പ്രവര്‍ത്തനം അനുവദിക്കില്ലെന്നാണ് മന്ത്രി സുരേന്ദ്രന്റെ പോസ്റ്റ്. ആര്‍എസ്എസ് ഉള്‍പ്പടെയുള്ള സംഘടനകള്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് നിരവധി പരാതികള്‍ ദിവസേന ലഭിക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ച് പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന ആശങ്ക മാറ്റേണ്ടതുണ്ടെന്നും സുരേന്ദ്രന് പറയുന്നു.
പരാതികള്‍ക്ക് മേല്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനും അനധികൃത പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും വേണ്ട കര്‍ശനമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉടനുണ്ടാകുമെന്നും കടംകംപള്ളിയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ആർ.എസ്.എസ് ഉൾപ്പടെയുള്ള സംഘടനകൾ നടത്തി വരുന്ന അനധികൃത പ്രവർത്തനങ്ങളെ കുറിച്ച്…
Posted by Kadakampally Surendran on Sunday, August 28, 2016
പ്രതികരിക്കാൻ ഇവിടെ എഴുതുക: