വിഷരഹിത പച്ചക്കറിക്കുള്ള സര്‍ക്കാര്‍ പദ്ധതി പാളി

Tuesday 30 August 2016 3:54 am IST

പത്തനംതിട്ട: ഓണത്തിന് വിഷരഹിത പച്ചക്കറി ഉത്പ്പാദിപ്പിക്കാനുള്ള സര്‍ക്കാര്‍ പദ്ധതി പാളി. കുടുംബശ്രീ യൂണിറ്റുകള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, കൃഷിക്കാര്‍ എന്നിവര്‍ക്ക് കൃഷിഭവനുകള്‍ വഴി 28 ലക്ഷത്തോളം വിത്തുപായ്ക്കറ്റുകള്‍ വിതരണം ചെയ്തു. തൃശൂരിലെ സംസ്ഥാന വിത്തുവികസന കേന്ദ്രത്തില്‍നിന്നാണ് പയര്‍, പാവല്‍, ചീര, വെണ്ട, വഴുതന, വെള്ളരി, പടവലം, തക്കാളി വിത്തുകള്‍ ശേഖരിച്ചത്. ആയിരം മുതല്‍ 1,500 പായ്ക്കറ്റുകള്‍വരെ ഓരോ കൃഷിഭവനിലും എത്തിച്ചു. 28,000 ഹെക്ടറില്‍ കൃഷി നടത്തുമെന്നാണ് കണക്ക്. വിത്തുകളില്‍ പകുതിയും കിളിര്‍ത്തില്ല, മുളച്ചവ മുരടിച്ചു. വിത്തുകള്‍ കാലപ്പഴക്കം വന്നതാണെന്ന് കര്‍ഷകര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.