കൊച്ചി: കോവില്‍മല രാജാവ് രാമന് രാജമന്നാന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ സന്ദര്‍ശിച്ചു. ഇന്നലെ ഉച്ചയ്ക്ക് എറണാകുളം വൈഎംസിഎയിലായിരുന്നു കൂടിക്കാഴ്ച. വനവാസിസമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ അദ്ദേഹം കുമ്മനത്തെ ധരിപ്പിച്ചു.
വനവാസി ഊരുകളിലെ കുടിവെള്ളം, ആഹാരം തുടങ്ങിയ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇടമലക്കുടി പോലുള്ള വനവാസി ഭൂരിപക്ഷ പഞ്ചായത്തുകളില്‍ ദാരിദ്ര്യം കൊടികുത്തിവാഴുകയാണ്. വനവാസികളുടെ ഭൂമിയെ സംബന്ധിച്ചിട്ടുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടായിട്ടില്ല.
അടുത്ത മാസം കോവില്‍ മല സന്ദര്‍ശിക്കുമെന്ന് കുമ്മനം പറഞ്ഞു. വനവാസികള്‍ക്കായി ഒരു കര്‍മ്മ പദ്ധതി തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിനും, സംസ്ഥാന സര്‍ക്കാരിനും നല്‍കുമെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: