സമഗ്ര അന്വേഷണമെന്ന് കേന്ദ്ര സര്‍ക്കാര്‍

Tuesday 30 August 2016 5:08 am IST

  ന്യൂദല്‍ഹി: കറുകുറ്റിയിലെ റെയില്‍ അപകടത്തില്‍ സമഗ്ര അന്വേഷണം ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍. അട്ടിമറി സാധ്യത അടക്കം എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്ന് കേന്ദ്ര റെയില്‍ സഹമന്ത്രി രജന്‍ ഗൊഹൈന്‍ പറഞ്ഞു. റെയില്‍മന്ത്രിയുടെ അധ്യക്ഷതയില്‍ കറുകുറ്റി അപകടത്തെപ്പറ്റി നടത്തിയ ഉന്നതതല യോഗശേഷം സംസാരിക്കുകയായിരുന്നു സഹമന്ത്രി. അട്ടമറി അടക്കമുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിന് മൂന്നംഗ സമിതിയെ റെയില്‍ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. സതേണ്‍ റെയില്‍വേ മുഖ്യ സുരക്ഷാ ഓഫീസറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തോട് എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദൃക്‌സാക്ഷികളുടെ മൊഴികള്‍ അടക്കം ശേഖരിച്ച് സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് റെയില്‍വേ തീരുമാനം. അപകടത്തെ തുടര്‍ന്ന് തെക്കന്‍ റെയില്‍വേയുടെ നടത്തിപ്പിലുണ്ടായ ബുദ്ധിമുട്ടില്‍ യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.