പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സിപിഐ നേതാവ് മര്‍ദ്ദിച്ചു

Tuesday 30 August 2016 5:11 am IST

കൊല്ലം: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സിപിഐ നേതാവും ഗുണ്ടകളും ചേര്‍ന്ന് മര്‍ദ്ദിച്ചു. ഇരുമ്പുവടി കൊണ്ടുള്ള മര്‍ദ്ദനത്തില്‍ നട്ടെല്ലിന് ക്ഷതമേറ്റ വിദ്യാര്‍ത്ഥിനിയെ കുണ്ടറ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇളമ്പള്ളൂര്‍ പഞ്ചായത്തിലെ പുന്നമുക്ക് ഒമ്പതാം വാര്‍ഡില്‍ മാടന്‍കാവ് വടക്കതില്‍ ബിജുവിന്റെയും ഉഷയുടെയും മകള്‍ നിഷമോള്‍(17) ആണ് പരിക്കേറ്റത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. സിപിഐയുടെ പുനുക്കന്നൂര്‍ ബ്രാഞ്ച് സെക്രട്ടറി പെയിന്റര്‍ രാജു എന്നറിയപ്പെടുന്ന രാജുവാണ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത്. ഇയാള്‍ക്കൊപ്പം രണ്ട് ഗുണ്ടകളുമുണ്ടായിരുന്നു. വീട്ടില്‍ അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. പ്രദേശത്തെ പല വീടുകളിലും രാജുവും ഗുണ്ടകളും നിരന്തരമായി ശല്യം ചെയ്തുവരികയാണ്. പഞ്ചായത്ത് മെമ്പര്‍ സ്വന്തം പാര്‍ട്ടിക്കാരിയായതിനാല്‍ അവരുടെ സംരക്ഷണത്തോടെയാണ് അക്രമങ്ങള്‍ അരങ്ങേറുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുണ്ടറ പോലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.