വിദ്യാര്‍ത്ഥിനിയെ വീട്ടില്‍കയറി മര്‍ദ്ദിച്ചു; പ്രതികള്‍ ഒളിവില്‍

Tuesday 30 August 2016 5:14 am IST

പെരുമ്പാവൂര്‍: മുന്‍ വൈരാഗ്യം തീര്‍ക്കാന്‍ പതിനാറു വയസ്സുകാരിയെ അഞ്ചംഗ സംഘം വീട്ടില്‍ കയറി മര്‍ദ്ദിച്ചു. കുട്ടിയുടെ ഇരു കൈകളിലും ബ്ലേഡ് കൊണ്ട് വരഞ്ഞ് മുറിവേല്‍പ്പിച്ചു. പ്രതികളെ തിരിച്ചറിഞ്ഞിട്ടും പോലീസ് പിടികൂടിയിട്ടില്ല. മുടക്കുഴ ആനകല്ല് സ്വദേശിനി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെയാണ് മര്‍ദ്ദിച്ചത്. മാതാപിതാക്കളുടെ പരാതിയില്‍ കോടനാട് പൊലീസ് കേസെടുത്തു. ഞായറാഴ്ച വൈകീട്ട് അഞ്ചരയ്ക്കാണ് സംഭവം. പെണ്‍കുട്ടിയെ മര്‍ദ്ദിച്ചെന്ന വിവരം ലഭിച്ച് വീട്ടിലത്തെിയ പോലീസ് കുട്ടിയെ താലൂക്കാശുപത്രിയില്‍ ചികിത്സക്ക് എത്തിക്കുകയായിരുന്നു. പിന്നീട് വിദഗ്ധ ചികിത്സക്ക് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാക്കി. പെണ്‍കുട്ടിയുടെ വീട്ടുകാരും അയല്‍വാസിയായ യുവാവും തമ്മില്‍ മുന്‍പ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. യുവാവ് മുന്‍കൂര്‍ ജാമ്യമെടുത്തിരുന്നു. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാര്‍ക്ക്‌മേല്‍ സമ്മര്‍ദമുണ്ടായിരുന്നതായി പറയുന്നു. കഴിഞ്ഞദിവസം വീട്ടിലത്തെിയ അഞ്ചു പേരെയും അറിയില്ലെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയിരുക്കുന്ന മൊഴി. എന്നാല്‍, പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് കോടനാട് എസ്‌ഐ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.