കൊച്ചി: ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന സമിതിയോഗം കൊച്ചിയില്‍ നടന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്തു. മതേതരത്വം പ്രസംഗിക്കാനുള്ളതല്ല, അനുഷ്ഠിക്കാനുള്ള താണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കുമ്മനം പറഞ്ഞു.
മതത്തിന്റെ പേരില്‍ ചോരചീന്തിയാല് മാത്രമേ സിപിഎമ്മിനും, കോണ്‍ഗ്രസിനും നിലനില്‍പ്പുള്ളൂ അതുകൊണ്ട് അവര്‍ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുകയാണ്. ഇത്രയും കാലം ഭരിച്ച കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്തുവെന്ന് അദ്ദേഹം ചോദിച്ചു. ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി മോദി സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ. നസീര്‍, ടി.ഒ. നൗഷാദ്, എന്‍.കെ. മോഹന്‍ദാസ്, കെ.വി. സാബു, പി.ജെ. തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: