പെരിന്തല്‍മണ്ണ അര്‍ബന്‍ ബാങ്ക്; ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി

Tuesday 30 August 2016 10:55 am IST

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ ഒരുവര്‍ഷം നീളുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം മൂസക്കുട്ടി സ്മാരക ടൗണ്‍ഹാളില്‍ നടന്നു. മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനംചെയ്തു. ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യമുള്ള കേരളത്തിലെ ആദ്യത്തെ ബാങ്കായി മാറുന്നതിന്റെ പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു. എംഎല്‍എമാരായ മഞ്ഞളാംകുഴി അലി, പി.അബ്ദുല്‍ ഹമീദ്, നഗരസഭാ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം എന്നിവര്‍ താക്കോല്‍ദാനം, എസ്എസ്എല്‍സി വിജയികള്‍ക്കുള്ള അനുമോദനം, ചികിത്സാസഹായ വിതരണം എന്നിവയും നടന്നു. ശതാബ്ദി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പി.പി. വാസുദേവന്‍ അധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.