ബിഷ്കേക്ക്: കിര്‍ഗിസ്ഥാനിലെ ചൈനീസ് എംബസിയില്‍ വന്‍ സ്ഫോടനം. സ്ഫോടക വസ്തുക്കളുമായി എത്തിയ കാര്‍ എംബസി പരിസരത്ത് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ കാര്‍ ഡൈവര്‍ മരിച്ചതായി സ്ഥിരീകരിച്ചു.
കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്കേക്കിലാണ് ചൈനീസ് എംബസ് സ്ഥിതി ചെയ്യുന്നത്. രണ്ട് എംബസി ജീവനക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സ്ഫോടനത്തില്‍ എംബസി കെട്ടിടം ഭാഗികമായി തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: