നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

Tuesday 30 August 2016 12:07 pm IST

കടമ്പഴിപ്പുറം: തമിഴ്‌നാട്ടില്‍ നിന്ന് ഒറ്റപ്പാലത്തേക്ക് കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങളുമായി പൊള്ളാച്ചി സ്വദേശി പിടിയിലായി. കടമ്പഴിപ്പുറം ഹൈസ്‌കൂള്‍ ജംഗ്ഷന് സമീപം തകരാറിനെ തുടര്‍ന്ന് റോഡരികില്‍ നിറുത്തിയിട്ട തമിഴ്‌നാട് രജിസ്‌ട്രേഷന്‍ പിക്കപ്പ് വാനില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങള്‍ വില വരുന്ന നിരോധിത പുകയില ഉല്പന്നങ്ങള്‍ കണ്ടെത്തിയത്. ഡ്രൈവര്‍ പൊള്ളാച്ചി സ്വദേശിയായ കണ്ണനെ (29) അറസ്റ്റ് ചെയ്തു. പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം ഇന്‍സ്‌പെക്ടര്‍ പി.കെ.സതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുകയില ഉല്പന്നങ്ങള്‍ പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ എ.ഷൗക്കത്തലി, പി.സുരേഷ്, എ.വിബിന്‍ദാസ്, സി.സെന്തില്‍കുമാര്‍, ആര്‍.റിനോഷ്, ജെ.സതീഷ് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു. പാലക്കാട് എക്‌സൈസ് അസി.കമ്മിഷണര്‍ വി.പി.സുലേഷ് കുമാര്‍ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.