കൊച്ചി : പെരുമ്പാവൂര്‍ വെങ്ങോലയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി. എം കൗണ്ടര്‍ പൊളിച്ച് കവര്‍ച്ച നടത്താന്‍ ശ്രമം.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വെങ്ങോല കനാല്‍ ബണ്ട് റോഡിലെ എ.ടി.എം മെഷീന്റെ താഴെയുള്ള കവര്‍ പൊളിച്ച് കവര്‍ച്ചയ്ക്ക് ശ്രമം നടത്തിയത്.
എ.ടി.എമ്മില്‍ കാവല്ക്കാരന് ഉണ്ടായിരുന്നില്ല. പണം അപഹരിക്കാന്‍ കഴിയുന്നതിനു മുമ്പ് എ.ടി.എമ്മിലെ അപകട സൂചക സൈറണ്‍ മുഴങ്ങിയതോടെ കവര്‍ച്ചക്കാര്‍ കടന്നു. അപകട സൂചക സൈറണ്‍ ബാങ്ക് ഹെഡ് ഓഫീസിലും ലഭിച്ചതോടെ ബാങ്ക് അധികൃതരാണ് പൊലീസിനെ അറിയിച്ചത്.
എ.ടി.എമ്മിലെ ക്യാമറയില്‍ മുഖം മറച്ച് എത്തുന്ന ഒരാളുടെ ചിത്രമാണ് ലഭിച്ചിരിക്കുന്നത്. കമ്പിപാര കൊണ്ടാണ് എ.ടി.എം മെഷീന് പൊളിക്കാന്‍ ശ്രമം നടത്തിയതെന്നാണ് പൊലീസ് നല്കുന്ന വിശദീകരണം. പൊലീസും ഫോറന്‍സിക് വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. അന്യസംസ്ഥാനക്കാരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: