ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം അക്രമം

Tuesday 30 August 2016 1:45 pm IST

കൊടുവള്ളി: ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപി എം അക്രമം. കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ വലിയപറമ്പ, നെല്ലിക്കാംകണ്ടി, തണ്ണിക്കുണ്ട് ഭാഗങ്ങളിലാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ആസൂത്രിത അക്രമം അഴിച്ചുവിടുന്നത്. കഴിഞ്ഞ ദിവസം നെല്ലിക്കാംകണ്ടി തണ്ണിക്കുണ്ട് ഭാഗത്തെ അതുല്‍, അനൂജ്, ജിതി ന്‍ബാബു എന്നിവരെ സിപിഎമ്മുകാര്‍ ആക്രമിച്ചു. ജോലി കഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് പതിയിരുന്ന് ആക്രമിച്ചത്. അക്രമത്തില്‍ പരിക്കേറ്റവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചരണ സമയത്തും ഇവിടെ സിപിഎം അക്രമം അഴിച്ചുവിട്ടിരുന്നു. അക്രമത്തില്‍ ബിജെപി കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്തു നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ പി.സി. പ്രമോദ്, കെ. കുഞ്ഞിരാമന്‍, ബിജു, കെ.എം. ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.