ഓണ്‍ലൈന്‍ മദ്യവില്‍പ്പന : തീരുമാനം ഉപേക്ഷിച്ചു

Tuesday 30 August 2016 2:28 pm IST

കോഴിക്കോട്: ക്യൂ ഒഴിവാക്കി മദ്യവില്‍പ്പന ഓണ്‍ലൈന്‍ വഴി നടത്താനുള്ള നീക്കം കണ്‍‌സ്യൂമര്‍ ഫെഡ് ഉപേക്ഷിച്ചു. സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കുന്നില്ലെങ്കില്‍ കണ്‍‌സ്യൂമര്‍ ഫെഡിനും മറിച്ച് അഭിപ്രായമില്ലെന്ന് ചെയര്‍മാന്‍ എം.മെഹബൂബ് വ്യക്തമാക്കി. നിശ്ചിത ഇനം ബ്രാന്റുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് പ്രത്യേകം കൌണ്ടറുകള്‍ വഴി വിതരണം ചെയ്യാനായിരുന്നു തീരുമാനം. ഈ തീരുമാ‍നം സര്‍ക്കരിന്റെ വെട്ടിലാക്കുകയും ചെയ്തിരുന്നു. മദ്യനയത്തില്‍ മാറ്റം വരുത്തുന്നതിന്റെ സൂചനയായും ഈ തീരുമാനം വിലയിരുത്തപ്പെട്ടു. കൂടാതെ ക്രൈസ്തവ സഭകളുടേതടക്കം സമൂഹത്തിന്റെ വലിയൊരു വിഭാഗത്തിന്റെ പ്രതിഷേധവും ഇതിനെതിരെ ഉയര്‍ന്നിരുന്നു. തീരുമാനം വിവാദമായതോടെ കണ്‍‌സ്യൂമര്‍ ഫെഡ് ഓണ്‍ലൈന്‍ മദ്യവില്‍പ്പന എന്ന ആശയം ഉപേക്ഷിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.