കൊല്ലം: നഗരത്തിലെ ലോഡ്ജിന് മുന്നില്‍ നിന്നും ബൈക്ക് മോഷ്ടിച്ചയാളെ കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടി. കടപ്പാക്കട പീപ്പിള്‍സ് നഗര്‍ കുമാരവിലാസം പുരയിടം വീട്ടില്‍ ജിജോ(31)ആണ് പിടിയിലായത്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമുള്ള ലോഡ്ജിന് മുന്പില് സൂക്ഷിച്ചിരുന്ന ബൈക്കാണ് മോഷ്ടിച്ചത്. ലോഡ്ജില്‍ താമസിച്ചിരുന്ന ഇയാള്‍ ലോഡ്ജില്‍ നിന്നും ബൈക്കിന്റെ താക്കോല്‍ കൈക്കലാക്കി ബൈക്കുമായി കടക്കുകയായിരുന്നു. സിറ്റി പോലീസ് നഗരത്തില്‍ സ്ഥാപിച്ച സിസിടിവി ക്യാമറ ദൃശ്യങ്ങളില്‍ നിന്നും പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ഫാത്തിമാ കോളേജിന് സമീപം വച്ച് മോഷണം ചെയ്തെടുത്ത ബൈക്കുള്‍പ്പെടെ പ്രതിയെ പിടികൂടുകയായിരുന്നു. എസിപി ജോര്‍ജ് കോശി, ഈസ്റ്റ് സിഐ: എസ്.മഞ്ചുലാല്‍, എസ്ഐ: എസ്. ജയകൃഷ്ണന്, ആന്റി തെഫ്റ്റ് സ്ക്വാഡ് അംഗങ്ങളായ ജോസ്പ്രകാശ്, ഹരിലാല്‍ എിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: