പത്തനാപുരം: ജ്യോതിഷത്തിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ സമൂഹ്യമാധ്യമത്തിലൂടെ പ്രതികരിച്ചതിന് ടിവി അവതാരകനെതിരെ വധഭീഷണിയെന്ന് പരാതി. പത്തനാപുരം ഗോകുലത്തില്‍ ഹരികുമാറിനെതിരെയാണ് ഭീഷണി. ഹരികുമാറിന്റെ പിതാവ് ഗോപാലപിള്ളയുടെ പേരിലാണ് കത്ത് വന്നത്. ജ്യോതിഷം വഴി ദുര്‍മന്ത്രവാദം, പൂജകള്‍ എന്നിവക്കെതിരെയാണ് ഫേസ്ബുക്ക് വഴി ഹരികുമാര്‍ ലേഖനങ്ങള്‍ എഴുതിയിരുന്നത്. ഇതിനെ തുടര്‍ന്നാണ് തപാല്‍മുഖേന കത്ത് വന്നത്. ജ്യോതിഷത്തിലെ അനാവശ്യപ്രചരണങ്ങള്ക്കെതിരെ വിശ്വാസം അതല്ല എല്ലാം എന്ന പുസ്തകവും ഹരി എഴുതിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: