കൊട്ടാരക്കര: കേരളാ പോലീസ് അസോസിയേഷന് റൂറല്‍ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ് ടു, മറ്റ് തൊഴിലധിഷ്ഠിത കോഴ്സുകള്‍ എന്നിവയില്‍ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിച്ചു.
റൂറല്‍ ജില്ലാ പോലീസ് മേധാവി അജിതാബേഗം ഉദ്ഘാടനം ചെയ്തു. കേരളാ അസോസിയേഷന് പ്രസിഡണ്ട് ഒ.ജോസ് അധ്യക്ഷനായിരുന്നു. മരണപ്പെട്ട’ പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബത്തിനുള്ള ധനസഹായവും വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി കെ.വൈ.ജോസ്, അരവിന്ദ്രാജ്. ഡിവൈഎസ്പിമാരായ ജോണ്‍കുട്ടി, അബ്ദുള്‍ റാഷി, വനിതാസെല്‍ സിഐ അനിതാകുമാരി, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: