ലണ്ടന്‍: 2018ലെ റഷ്യന്‍ ലോകകപ്പ് ഫുട്ബോളിനായുള്ള യോഗ്യതാ മത്സരത്തില്‍ ഇംഗ്ലണ്ടിനെ സൂപ്പര്‍താരം വെയ്ന്‍ റൂണി നയിക്കും. കോച്ച് സാം അലാര്ദിസിയാണ് റൂണിയെ നായകനായി പ്രഖ്യാപിച്ചത്.
കഴിഞ്ഞ യൂറോ കപ്പിലും റൂണിയായിരുന്നു ഇംഗ്ലണ്ട് നായകന്. സെപ്തംബര്‍ നാലിനാണ് ഇംഗ്ലണ്ടിന്റെ ആദ്യ യോഗ്യതാ പോരാട്ടം. സ്ലോവാക്യക്കെതിരെ. ഗ്രൂപ്പ് എഫിലാണ് ഇംഗ്ലണ്ട് കളിക്കുന്നത്. സ്കോട്ട്ലന്‍ഡ്, ലിത്വാനിയ, മാള്‍ട്ട, സ്ലോവേനിയ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
വെസ്റ്റ് ഹാമം മിഡ്ഫീല്‍ഡര്‍ മിഖായേല്‍ അന്റോണിയോ ടീമിലെ പുതുമുഖം. ജോ ഹാര്‍ട്ട്, ഗാരി കാഹില്‍,ഡാനിയേല്‍ സ്റ്ററിഡ്ജ്, ജെയ്മി വാര്‍ഡി തുടങ്ങിയ പ്രമുഖരെല്ലാം അലാര്ദിസിയയുടെ ടീമില്‍ ഇടംനേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: