നാസിക്: എംആര്‍എഫ് ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടായ മഹാരാഷ്ട്ര റാലിയില്‍ 2000 സിസി വിഭാഗത്തില്‍ മലയാളി ടീം ഒന്നാം സ്ഥാനത്ത്. ഡോ. ബിക്കു ബാബു, കോ ഡ്രൈവര്‍ കം നാവിഗേറ്റര്‍ മിലന് ജോര്‍ജ്ജ് എന്നിവരാണ് വിജയിച്ചത്. കോയമ്പത്തൂരില്‍ നടന്ന ഒന്നാം റൗണ്ടില്‍ ശക്തമായ പ്രകടനം കാഴ്ചവെച്ച ഡോ. ബിക്കു രണ്ടാം റൗണ്ടില്‍ വിജയിച്ചതോടെ ചാമ്പ്യന്‍ഷിപ്പില്‍ വ്യക്തമായ ലീഡ് നേടി.
സെപ്റ്റംബര്‍ 17,18 തീയതികളില്‍ മൂന്നാം റൗണ്ട് ദല്‍ഹിയില്‍ നടക്കും.
തിരുവല്ല സ്വദേശിയാണ് ഡോ. ബിക്കു. കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് മിലന് ജോര്‍ജ്ജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: