കോളപ്ര : കോളപ്രയിലും പരിസരങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായി.കൂട്ടത്തോടെ സഞ്ചരിക്കുന്ന ഇവ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
നേരം പുലരുമ്പോള്‍ മുതല്‍ റോഡ് കയ്യടക്കുന്ന നായകളെ പേടിച്ച് കുട്ടികളെ സ്കൂളിലയക്കാന് മതാപിതാക്കള്‍ക്ക് ഭയമാണ്. കോളപ്ര എല്‍ പി സ്ക്കൂളിനു സമീപം നായകളുടെ വിഹാരകേന്ദ്രമാണ്. നാട്ടുകാര്‍ക്ക് ഭീഷണിയായ നായകളെ പിടികൂടുമെന്ന അധികൃതരുടെ വാക്ക് പാഴ് വാക്കാകുന്നു. അലഞ്ഞു തിരിയുന്ന നായകള്‍ക്ക് എതിരെ പഞ്ചായത്ത് അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
കോളപ്ര ഗവ: എല്‍ പി സ്ക്കൂളില്‍ പഠിക്കുന്ന കുട്ടികളെ നായ ശല്യം കാരണം മാതാപിതാക്കള്‍ സ്കൂള്‍വരെ കൊണ്ടു വിടുകയാണ്.കൂട്ടം കൂടി സഞ്ചരിക്കുന്ന നായകള്‍ അക്രമാസക്തമാകുമോ എന്ന ഭീതിയിലാണ് നാട്ടുകാര്‍. വിദ്യാര്‍ത്ഥികളുടെ ജീവനു തന്നെ ഭീഷണിയായ നായകളെ നിയന്ത്രിക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: