വ്യാപാരിയേയും വൃദ്ധദമ്പതികളേയും മര്‍ദ്ദിച്ചു

Tuesday 30 August 2016 8:21 pm IST

രാജാക്കാട്: പൂപ്പാറയില്‍ വ്യാപാരിയേയും വൃദ്ധമാതാപിതാക്കളേയും മര്‍ദ്ദിച്ചതായി പരാതി. പൂപ്പാറ ബോഡിമെട്ട് റോഡില്‍ വ്യാപാര സ്ഥാപനം നടത്തുന്ന വിപിന്‍ സെബാസ്റ്റ്യനേയും ബന്ധുക്കളേയുമാണ് മര്‍ദ്ദിച്ചത്. ഇയാളുടെ സ്ഥാപനത്തിന് മുമ്പിലുള്ള പാര്‍ക്കിങ് ഏരിയായിലേയ്ക്ക് വിളിച്ചുവരുത്തിയാണ്  മര്‍ദ്ദിച്ചത്. ഇത് കണ്ട് ഓടിയെത്തിയ മാതാപിതാക്കളായ വത്സമ്മ, ദേവസ്യ എന്നിവരെയും ക്രൂരമായി മര്‍ദ്ദിച്ചു. ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയും മാതാവായ വത്സമ്മയുടെ വസ്ത്രം വലിച്ചുകീറുകയും ചെയ്തു. ഫിലിപ്പ് ജോര്‍ജ്ജ്, ഇയാളുടെ ബന്ധു തോമസ് തെക്കന്‍, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെ ശാന്താമ്പാറ പോലീസ് കേസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.