കാന്തല്ലൂരില്‍ സൂര്യകാന്തി കൃഷി വ്യാപകമാകുന്നു

Tuesday 30 August 2016 8:23 pm IST

കട്ടപ്പന : പച്ചക്കറികള്‍ക്കും വഴവര്‍ഗ്ഗങ്ങള്‍ക്കുമൊപ്പം മറയൂര്‍ കാന്തല്ലൂര്‍ മേഖലകളില്‍ സൂര്യകാന്തിപ്പൂക്കളുടെ കൃഷിയും സജീവമാകുന്നു. പുതിയതായി കൃഷി ആരംഭിക്കുന്നതിനായി വിത്ത് ശേഖരിക്കുകയാണ് കര്‍ഷകര്‍. കാന്തല്ലൂര്‍ തലച്ചോട് കടവ് ഗ്രീന്‍ ആപ്പിള്‍വാലി  ഫാംഹൗസിലാണ് കൃഷിയിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. കാന്തല്ലൂര്‍ മേഖലയില്‍ ആദ്യമായിട്ടാണ് സൂര്യകാന്തിപൂക്കളുടെ കൃഷി ആരംഭിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് കഴിഞ്ഞ വര്‍ഷം ഗ്രീന്‍ ആപ്പിള്‍വാലി ഫാംഹൗസിന്റെ നേതൃത്വത്തില്‍ അരയേക്കറോളം വരുന്ന സ്ഥലത്ത് കൃഷി ആരംഭിച്ചത്.  ആദ്യകൃഷി വിജയിത്തിലെത്തുകയും വിളവെടുക്കുകയും ചെയ്തു. എന്നാല്‍ ഇവ എടുക്കുന്നതിന് ആളില്ലാതെ വന്നതോടെ ഇവര്‍ തന്നെ ആട്ടി എണ്ണയെടുക്കുകയായിരുന്നു. അരയേക്കര്‍ സ്ഥലത്തെ ഓറഞ്ഞ,് ആപ്പിള്‍ തുടങ്ങിയ കൃഷികളുടെ ഇടവിളയായിട്ടാണ് ഇവര്‍ പരീക്ഷണ കൃഷി നടത്തിയത്. അതുകൊണ്ട് തന്നെ പ്രത്യേകിച്ച് ഇതിന് വേണ്ട സ്ഥലം കണ്ടെത്തേണ്ട ആവശ്യവും ഉണ്ടായില്ല.  പഴവര്‍ഗ്ഗങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമൊപ്പം സൂര്യകാന്തിപ്പൂക്കളും കാന്തല്ലൂര്‍മലനിരകളില്‍ സമൃദ്ധമായി വിളയുമെന്ന് തെളിഞ്ഞെങ്കിലും ഇവയുടെ വിപണി നിലവില്‍ ഇവിടയില്ലാത്തതിനാല്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.കേരളത്തിലും സൂര്യകാന്തി സംഭരിക്കുന്നതിന് വേണ്ട സംവിധാനമേര്‍പ്പെടുത്തിയാല്‍ കാന്തല്ലൂര്‍ മേഖലയില്‍ ഇവയുടെ കൃഷി വ്യാപിപ്പിക്കാനാകും.വലിയ മുതല്‍ മുടക്കില്ലാതെ വലിയ ലാഭമുണ്ടാക്കുവാന്‍ കഴിയുന്ന ഒരു കൃഷി കൂടിയാണ് സൂര്യകാന്തി കൃഷി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.