സിവില്‍ സര്‍വ്വീസ് കായികമേള

Tuesday 30 August 2016 9:08 pm IST

കല്‍പ്പറ്റ : ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മാത്രമായി നടത്തപ്പെടുന്ന ജില്ലാതല സിവില്‍ സര്‍വ്വീസ് കായികമേള സെപ്തംബര്‍ ഒന്ന്, രണ്ട് തീയ്യതികളിലായി നടത്തപ്പെടും. ഒന്നിന് കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് ഫുട്‌ബോള്‍, ക്രിക്കറ്റ്, പവര്‍ലിഫ്റ്റിംഗ്, ഗുസ്തി, വെയ്റ്റ് ലിഫ്റ്റിംഗ് ആന്റ് ബെസ്റ്റ് ഫിസിക്ക്, കബഡി, ലോണ്‍ ടെന്നീസ് മത്സരങ്ങളും 3-ന് എസ്.കെ.എം.ജെ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് അത്‌ലറ്റിക്‌സ്, വോളീബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, ചെസ്സ് മത്സരങ്ങളും, ചെന്നലോട് ടി.ടി. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് ടേബിള്‍ ടെന്നീസ് മത്സരങ്ങളും, ബത്തേരി കടമാന്‍ ചിറയില്‍ വെച്ച് നീന്തല്‍ മത്സരങ്ങളും, മാനന്തവാടി ഡയാന ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് ഷട്ടില്‍ ബാറ്റ്മിന്റണ്‍ മത്സരങ്ങളും നടത്തപ്പെടും. ഒന്നിന് രാവിലെ 11 മണിക്ക് വയനാട് ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക്ക് ഐ.പി.എസ്. കായികമേള ഉദ്ഘാടനം ചെയ്യും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ എന്‍ട്രി സമര്‍പ്പിച്ച ജീവനക്കാര്‍ മത്സരദിവസം രാവിലെ ഒന്‍പത് മണിക്ക് മുമ്പായി സ്‌പോര്‍ട്‌സ് കിറ്റ് സഹിതം അതാതു കേന്ദ്രങ്ങളില്‍ ഹാജരാകേണ്ടതാണെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.