മാവേലിക്കര: തമിനാട്ടിലെ റെയില്‍വെ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട വൃദ്ധന്റെ മക്കളെ പോലീസ് തിരയുന്നു. മാവേലിക്കര സ്വദേശി കൊച്ചുചെറുക്കന് (92) ആണ് തമിഴ്നാട് കന്യാകുമാരി കുഴത്തുറെ റയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ടത്.
ഓഗസ്റ്റ് 20നു കുഴത്തുറെ റയില്‍വേ സ്റ്റേഷനില്‍ വിഷമിച്ചു നിന്ന കൊച്ചുചെറുക്കനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. വിവരങ്ങള്‍ ചോദിച്ചപ്പോള്‍ മുംബൈ–കന്യാകുമാരി എക്സ്പ്രസില്‍ കൊണ്ടുവന്നു തന്റെ മക്കള്‍ ഇറക്കി വിടുകയായിരുന്നെന്നു കൊച്ചുചെറുക്കന് പറഞ്ഞു.
ഓഗസ്റ്റ് 21ലെ ദിനകര്‍ എന്ന തമിഴ് പത്രത്തില്‍ കൊച്ചുചെറുക്കന്റെ ചിത്രം സഹിതം വാര്‍ത്ത വന്നു. വാര്‍ത്ത സഹിതം കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന് കന്യാകുമാരി ജില്ലാ കണ്‍വീനര്‍ കേരള ഡിജിപിക്കു ഇമെയില്‍ അയച്ചു. ഇമെയില്‍ പകര്‍പ്പ് എല്ലാ സ്റ്റേഷനിലേക്കും ലഭിച്ചതോടെ ബന്ധുക്കളെ കണ്ടെത്താന്‍ പോലീസ് ശ്രമം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: