ചെങ്ങന്നുര്‍: സഹകരണസംഘത്തിന് കൃഷിഭവനില്‍ നിന്ന് ലഭിച്ച മോട്ടോര്‍ മോഷ്ടിച്ച സെക്രട്ടറിയെ കൃഷി ഓഫീസറുടെ പരാതിയെ തുടര്‍ന്ന് ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചെറിയനാട് തുരുത്തിമേല്‍ രണ്ടാം വാര്‍ഡില്‍ രാജീവ് ഭവനത്തില്‍ എം.കെ. രാജീവ് (37) ആണ് പിടിയിലായത്.
ചെറിയനാട് കൃഷിഭവന് പരിധിയിലുള്ള തുരുത്തിമേല്‍ അനുഗ്രഹ കേരസംഘത്തിന്റെ സെക്രട്ടറിയായിരുന്നു ഇയാള്‍. ഈ സംഘത്തിന് തേങ്ങ ആട്ടുന്ന മില്ല് പ്രവര്‍ത്തിപ്പിക്കുന്നതിന് 2010ല്‍ കൃഷി ഭവനില്‍ നിന്നും മോട്ടോര്‍ നല്‍കുകയായിരുന്നു.
എന്നാല്‍ ഇത് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വൈദ്യുതി ലഭിക്കാത്തതിനാല്‍ മോട്ടോര്‍ ചെറിയനാട് എസ്എന്‍ ഹയര്‍സെക്കന്ററി സ്കൂളിന് സമീപമുള്ള പഞ്ചായത്ത് വക ടിവി മുറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഒരു മണിയോടെ സെക്രട്ടറിയായ രാജീവ് ഓട്ടോറിക്ഷയുമായെത്തി മുറിയുടെ പൂട്ട് തകര്‍ത്ത് മോട്ടോര്‍ കടത്തിക്കൊണ്ട് പോവുകയായിരുന്നു.
മോട്ടോര്‍ പുരയില്‍ നിന്ന് ശബ്ദംകേട്ട് എത്തിയ നാട്ടുകാരാണ് രാജീവിനെ കണ്ടത് തുടര്‍ന്ന് കൃഷി ഓഫീസില്‍ വിവരം അറിയിച്ചു. ഇദ്ദേഹം ചെങ്ങന്നൂര്‍ പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രാജീവിനെ പോലീസ് അറസ്റ്റുചെയ്തു. മോഷ്ടിച്ച മോട്ടോറും പി്ന്നീട് പൊലീസ് കണ്ടെത്തി. രാജിവിനെ ഇന്ന് ചെങ്ങന്നൂര്‍ കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: