കക്കൂസ് മാലിന്യം തള്ളി ജനം ദുരിതത്തിലായി

Tuesday 30 August 2016 9:12 pm IST

ആലപ്പുഴ: ചാത്തനാട് കോളനിക്കു സമീപം കക്കൂസ് മാലിന്യം തള്ളി. പരിസരവാസികള്‍ ദുരിതത്തിലായി. തിങ്കളാഴ്ച രാത്രിയോടെയാണ് മാലിന്യം തള്ളിയതെന്നു കരുതുന്നു. കോളനിയുടെ തെക്കുഭാഗത്ത് റോഡിലാണ് മാലിന്യങ്ങള്‍ ഒഴുക്കിയത്. മഴയില്‍ ഇവ പ്രദേശമാകെ ഒഴുകിപ്പരന്നതാണ് ജനങ്ങളെ ദുരിതത്തിലാക്കിയത്. കോളനി നിവാസികള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന വാട്ടര്‍ അതോറിട്ടിയുടെ പൈപ്പിനു സമീപമാണ് മാലിന്യം തള്ളിയത്. ഇന്നലെ പുലര്‍ച്ചെയാണ് പ്രദേശവാസികള്‍ വിവരമറിഞ്ഞത്. നഗരസഭയുടെയും പൊതുജനങ്ങളുടെയും നേതൃത്വത്തില്‍ മാലിന്യം നീക്കം ചെയ്തു. നഗരത്തില്‍ വിവിധ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ കക്കൂസ് മാലിന്യങ്ങള്‍ വാഹനങ്ങളിലെത്തിച്ച് തള്ളുന്നത് പതിവായിരിക്കുകയാണ്. എറണാകുളത്ത് ഫ്‌ളാറ്റുകളില്‍ നിന്നും മറ്റുമാണ് മാലിന്യം എത്തിക്കുന്നതെന്നാണ് ആക്ഷേപം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.