മാവേലിക്കര: ഭക്ഷ്യ സുരക്ഷാ പദ്ധതി മൂന്ന് മാസത്തിനുള്ളില്‍ നടപ്പിലാക്കുമെന്ന് സിവില്‍ സപ്ലൈസ് കമ്മീഷണര്‍ വി.കെ. ബാലകൃഷ്ണന് പറഞ്ഞു. മാവേലിക്കരയില്‍ താലൂക്ക് റേഷന്‍ വ്യാപാരികളുടെ കുടുംബ സംഗമവും ഭക്ഷ്യസുരക്ഷാ പദ്ധതി സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടനിലക്കാരായ മൊത്ത വ്യാപാരികളെ ഒഴിവാക്കി ജനങ്ങളുമായി ബന്ധപ്പെട്ട് നില്ക്കുന്ന ചെറുകിട വ്യാപാരികളെ നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കും. ഇതിനായി റേഷന്‍ കടയിലൂടെ പലചരക്ക് സാധനങ്ങളും വില്‍പ്പന നടത്താനുള്ള നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മോഹനന് ഭരണിക്കാവ് അദ്ധ്യക്ഷനായി. മുരളി വൃന്ദാവനം, ഉണ്ണികൃഷ്ണപിള്ള, ശശിധരന് നായര്‍, സോമശേഖരന്‍, കെ.മോഹനപ്രസാദ്, ഭദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: