പറവൂര്‍: ബിഡിജെഎസ് നേതാവിന്റെ ഘാതകര്‍ക്കെതിരെ ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എന്‍ഡിഎ പറവൂര്‍ നിയോജക മണ്ഡലത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. രാവിലെ മൂത്തകുന്നത്ത് നിന്ന് ആരംഭിച്ച പ്രകടനം പറവൂരില്‍ സമാപിച്ചു.
നമ്പൂരിയച്ചന്‍ ആലിന് സമീപം നടന്ന പ്രതിഷേധയോഗം ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.
ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് എസ്. ജയകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ബിഡിജെഎസ് സംസ്ഥാന കോഡിനേറ്റര്‍ വി.ഗോപകുമാര്‍, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്. രമേഷ് , അഡ്വ.സംഗീത വിശ്വനാഥ് എന്നിവര്‍ പ്രസംഗിച്ചു.
ബിഡിജെഎസ് നേതാക്കളായ പി.എസ്. ജയരാജ്, സി.എന്‍. രാധാകൃഷ്ണന്, ഹരി വിജയന്, എം.പി. ബിനു, ഷൈജു മനയ്ക്ക പടി, പ്രൊഫ. എം. മോഹന്‍, അഡ്വ.പ്രവീണ്‍ തങ്കപ്പന്, പി.ഡി. ശ്യാംദാസ്, ടി.ജി. വിജയന്, ബിജെപി നേതാക്കളായ പി.സി. അശോകന്, എം.സി. സാബു ശാന്തി, ടി.എ. ദിലീപ് , അനില്‍ ചിറവക്കാട്, രാജു മാടവന, സ്വപ്ന സുരേഷ് , വി.എസ്. ഷെറിന് എന്നിവര്‍ നേതൃത്വം നല്കി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: