സഖാക്കള്‍ തന്നെ സിപിഎം ഓഫീസ് തകര്‍ത്തു;സംഘര്‍ഷത്തിന് ശ്രമം

Tuesday 30 August 2016 10:20 pm IST

പുത്തൂര്‍ (കൊല്ലം): കൃഷ്ണപിള്ള സ്മാരക മോഡലില്‍ ലോക്കല്‍ കമ്മറ്റി ഓഫീസ് തകര്‍ത്ത് ഐവര്‍കാലയില്‍ സിപിഎം, പോലീസ് അഴിഞ്ഞാട്ടം. പാര്‍ട്ടിനേതാവിന്റെ സ്മാരകമായ ലോക്കല്‍കമ്മറ്റി ഓഫീസ് സ്വയം തകര്‍ത്താണ് സിപിഎം ഐവര്‍കാലയിലും പരിസരത്തും അഴിഞ്ഞാടിയത്. രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളും കടയും വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രവും തകര്‍ത്തു. പാര്‍ട്ടി സഖാക്കള്‍ പറയുന്നതുപോലെ പോലീസ് ആര്‍എസ്എസ് നേതാക്കളുടെ വീടുകളില്‍ വാതിലുകള്‍ തകര്‍ത്ത് കയറി ഭീതി വിതച്ചു. ആര്‍എസ്എസ് കൊല്ലം ഗ്രാമജില്ലാ കാര്യവാഹ് ആര്‍. ബാഹുലേയന്റെ വീട്ടില്‍ അര്‍ധരാത്രിയില്‍ കടന്നുകയറിയ പോലീസ് സ്ത്രീകളടക്കമുള്ളവരോട് അപമര്യാദയായി പെരുമാറി. രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ വീടുകയറി അറസ്റ്റ് ചെയ്തു. ഇരുപതോളം പേര്‍ക്കെതിരെ കള്ളക്കേസെടുത്തു. എന്‍ഡിഎഫ് ബന്ധമുള്ള വാര്‍ഡ് മെമ്പര്‍ ഐവര്‍കാല ദിലീപിനെ കുന്നത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റാക്കാനുള്ള സിപിഎംനീക്കം തകര്‍ത്തതിനെത്തുടര്‍ന്ന് സംഘര്‍ഷം സൃഷ്ടിക്കാനുള്ള പരിശ്രമങ്ങളാണ് നടന്നത്. ബിജെപി മെമ്പറുടെ വോട്ടിലാണ് സിപിഎം-പോപ്പുലര്‍ഫ്രണ്ട് നീക്കം പൊളിഞ്ഞത്. ശ്രീകൃഷ്ണജയന്തിക്ക് ബദലായി സിപിഎം സംഘടിപ്പിച്ച വടംവലി മത്സരത്തില്‍ പാകിസ്ഥാന്‍മുക്കില്‍ നിന്നുള്ള സംഘം മെമ്പര്‍ ദിലീപിന്റെ നേതൃത്വത്തില്‍ എത്തിയിരുന്നു. ഇവര്‍ മടങ്ങും വഴി ആര്‍എസ്എസിനും ബിജെപിക്കും എതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി കൊടിതോരണങ്ങള്‍ നശിപ്പിച്ചിരുന്നു. അന്ന് രാത്രി സിപിഎമ്മിന്റെ കൊടികള്‍ അഗ്നിക്കിരയായി. സിപിഎമ്മുകാര്‍ സംഘപരിവാര്‍സംഘടനകളുടെ കൊടിതോരണങ്ങളും വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രവും അടിച്ചുതകര്‍ത്തു. സിപിഎം സംഘം ലോക്കല്‍ കമ്മറ്റി ഓഫിസും പാര്‍ട്ടിനേതാവിന്റെ സ്മാരകവും തകര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.