കുമരകം: ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളി സെപ്റ്റംബര്‍ 16ന് കോട്ടത്തോട്ടില്‍ നടക്കും. 20ലക്ഷം രൂപയുടെ ബജറ്റ് വാര്‍ഷികയോഗം അംഗീകരിച്ചു. ശ്രീനാരായണഗുരു കുമരകം സന്ദര്‍ശച്ചതിന്റെ ഓര്മ പുതുക്കിയാണു ചതയം നാളില്‍ വള്ളംകളി സംഘടിപ്പിക്കുന്നത്. ചുണ്ടന്, ഇരുട്ടുകുത്തി, വെപ്പ്, ചുരുളന്‍ വിഭാഗത്തില്‍ മത്സരം നടക്കും. ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട്റേസ് ക്ലബ് പ്രസിഡന്റ് എം.കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. മനോഹരന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി.പി. അശോകന്, പി.ജി. പത്മനാഭന്, എം.കെ. വാസവന്, പി.എസ്. രഘു എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി വി.എസ്. സുഗേഷ് (പ്രസിഡന്റ്), സാല്‍വിന്‍ കൊടിയന്തറ, പുഷ്കരന് കുന്നത്തുചിറ, കെ.ജി. ബിനു, (വൈസ് പ്രസിഡന്റുമാര്‍), പി.എസ്. രഘു (ജന. സെക്രട്ടറി), കെ.പി. സജീഷ് (ട്രഷറര്‍), എം.എന്‍. ശശിധരന് (ഓഫീസ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: