പാലാ: കേന്ദ്രഗവണ്മെന്റ് നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി. പാലാ നിജോയകമണ്ഡലം കമ്മറ്റിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് സോമശേഖരന്‍ തച്ചേട്ട് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വക്താവ് അഡ്വ. എസ്. ജയസൂര്യന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതിയംഗം പ്രൊഫ. ബി. വിജയകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണന്, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ജി. രണ്‍ജിത്ത്, അനില്‍നാഥ്, മഹിളാമോര്‍ച്ച ജനല്ലാ ജനറല്‍ സെക്രട്ടറി ശുഭസുന്ദര്‍രാജ്, ട്രഷറര്‍ മംഗളം സോമശേഖരന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: