അധ്യാപക പരിഷത്ത്
തിരുവനന്തപുരം: ചില ട്രേഡ് യൂണിയനുകളും സര്‍വീസ് സംഘടനകളും സപ്തംബര്‍ രണ്ടിന് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്കില്‍ ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) പങ്കെടുക്കില്ലെന്ന് ജനറല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍ അറിയിച്ചു. അധ്യാപകരുടെയോ ജീവനക്കാരുടെയോ ആവശ്യങ്ങളൊന്നും ഉന്നയിക്കാതെ സര്‍ക്കാര്‍ സ്പോണ്സര്ഷിപ്പില് നടത്തുന്ന സമരത്തില്‍ നിന്ന് അധ്യാപക സമൂഹം വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്‍ജിഒ സംഘ്
തിരുവനന്തപുരം: സെപ്തംബര്‍ രണ്ടിലെ ദേശീയ പണിമുടക്കില്‍ കേരള എന്‍ജിഒ സംഘ് പങ്കെടുക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി.സുനില്‍ കുമാറും ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രനും അറിയിച്ചു. ഇത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. പണിമുടക്ക് ദിവസം ജോലിക്ക് ഹാജരാകുന്നവര്‍ക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രസ് വര്‍ക്കേഴ്സ് സംഘ്
തിരുവനന്തപുരം: രാഷ്ട്രീയ ലക്ഷ്യത്തോടെ ചില സംഘടനകള്‍ സപ്തംബര്‍ 2ന് നടത്തുന്ന പണിമുടക്കില്‍ കേരള സ്റ്റേറ്റ് ഗവ. പ്രസ് വര്‍ക്കേഴ്സ് സംഘ് (ബിഎംഎസ്) പങ്കെടുക്കില്ലെന്ന് സെക്രട്ടറി ആര്. സന്തോഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: