കോട്ടയം: എസ്എഫ്ഐ നിരന്തരം നടത്തുന്ന അക്രമങ്ങളിലുടെ സംഘടനാ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ കഴിയില്ലെന്ന്എബിവിപി ജില്ലാ കമ്മിറ്റി. ക്യാമ്പസുകളില്‍ അക്രമം നടത്തി വിദ്യാര്‍ത്ഥികളില്‍ ഭീതിപരത്തുന്ന എസ്എഫ്ഐ കാടത്തം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപെട്ടു. വാഴൂര്‍ എന്‍എസ്എസ് കോളേജ്, തലയോലപറമ്പ് ഡിബി കോളേജ്, മണര്‍കാട് സെന്റ്മേരീസ്, നാട്ടകം പോളി, ഏറ്റുമാനൂര്‍ ഐറ്റിഐ എന്നീ കോളേജുകളില്‍ എസ്എഫ്ഐ നടത്തിയ അക്രമസംഭവം ജനാധ്യപത്യ വിരുദ്ധമാണ്. രാഖി കെട്ടിയാല്‍ മര്‍ദ്ദിക്കുമെന്ന എസ്എഫ്ഐയുടെ നയം തിരുത്തേണ്ടതാണ്. ഭരണ തണലില്‍ പോലീസിനെ ഉപയോഗിച് അക്രമം അഴിചുവിടാനാണ് എസ്എഫ്ഐ ശ്രമിക്കുന്നതെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും എബിവിപി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: