കുമരകം: പഞ്ചായത്തിലെ പദ്ധതി തുക വകയിരുത്തിയതില്‍ അവഗണനയെത്തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം ഇരമ്പി. തുടര്‍ന്ന് പഞ്ചായത്ത് കമ്മിറ്റികള്‍ പല പ്രാവശ്യം മാറ്റിവച്ചു. ഇതേത്തുടര്‍ന്ന് പദ്ധതി രൂപീകരണം അവതാളത്തിലായി. കുമരകം പഞ്ചായത്ത് കമ്മിറ്റിയിലാണ് പദ്ധതി രൂപീകരണത്തില്‍ ബിജെപി, യുഡിഎഫ് അംഗങ്ങളുടെ വാര്‍ഡുകളെ പഞ്ചായത്ത് കമ്മിറ്റി അവഗണിച്ചത്. പദ്ധതി രൂപീകരിച്ച് ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ അനുമതി വാങ്ങണമെന്നിരിക്കെയാണ് രണ്ടു ഡിപിസി കഴിഞ്ഞിട്ടും പദ്ധതികളുടെ വിഭജനം പോലും നടക്കാത്ത അവസ്ഥയിലാണിപ്പോള്‍. വാര്‍ഡ് വികസനത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും ഭരണകക്ഷി അംഗങ്ങള്‍ക്ക് ലക്ഷങ്ങളുടെ വികസനവും എന്ന കണക്കില്‍ തുക പങ്കിട്ടതാണ് പ്രതിഷേധത്തിനുകാരണം. ഭരണപക്ഷത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് അസാധാരണ ഗ്രാമസഭ വിളിച്ചുചേര്‍ത്ത് ജനങ്ങളെ നിജസ്ഥിതി അറിയിക്കുന്നതിനു തീരുമാനിച്ചതായി കോണ്‍ഗ്രസ് പാര്‍ലമെന്ററിപാര്‍ട്ടി ലീഡര്‍ വിഷ്ണു മണിയും ബിജെപിയുടെ വി.എന്‍. വിജയകുമാറും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: